ജിഎസ്ടി കൗണ്‍സിൽ യോഗം നാളെ
Friday, June 11, 2021 12:11 AM IST
മുംബൈ: കോവിഡ് രക്ഷാ സാമഗ്രികളുടെ നികുതി നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ച ജിഎസ്ടി കൗണ്‍സിൽ യോഗം നാളെ ചേരും.
മേയ് 28നു ചേർന്ന കൗണ്‍സിലിൽ വാക്സിനന്റെയും മറ്റ് കോവിഡ് രക്ഷാ സാമഗ്രികളുടെയും നികുതി വിഷയത്തിൽ ശിപാർശ സമർപ്പിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം ഏഴിന് സമതി തങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
കോവിഡ് രക്ഷാ ഉപകരണങ്ങളുടെ നികുതി കുറയ്ക്കണമെന്ന് നേരത്തെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ തദ്ദേശീയമായി നിർമിക്കുന്ന കോവിഡ് വാക്സിനുകൾക്ക് അഞ്ചു ശതമാനവും കോവിഡ് മരുന്നുകൾക്കും ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾക്കും 12 ശതമാനവുമാണ് ജിഎസ്ടി.