ടി. രബി ശങ്കർ ഡപ്യൂട്ടി ഗവർണർ
Monday, May 3, 2021 11:26 PM IST
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ പുതിയ ഡപ്യൂട്ടി ഗവർണറായി ടി. രബി ശങ്കർ നിയമിതനായി. ഡപ്യൂട്ടി ഗവർണറായിരുന്ന ബി.പി. കനുൻഗോ ഇന്നലെ വിരമിച്ച ഒഴിവിലേക്കാണ് ശങ്കറിന്റെ നിയമനം.
കറൻസി മാനേജ്മെന്റ്, നിക്ഷേപം, ഐടി, പേമെന്റ് സംവിധാനങ്ങൾ, വിദേശവിനിമയം തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിനു നൽകിയിരിക്കുന്നത്. മൈക്കിൾ പത്ര, മഹേഷ് കുമാർ ജയിൻ, രാജേശ്വർ റാവു എന്നിവരാണ് ആർബിഐയിലെ മറ്റ് ഡപ്യൂട്ടി ഗവർണർമാർ. പുതിയ ഡപ്യൂട്ടിഗവർണറെ നിയമിച്ചതിനാൽ നിലവിലുള്ള ഡപ്യൂട്ടി ഗവർണർമാരുടെ ചുമതലകളിൽ മാറ്റം വരുത്തിയതായി ആർബിഐ പ്രസ്താവനയിൽ അറിയിച്ചു