വൈദ്യുതി ഉപയോഗത്തിൽ വർധന
Sunday, May 2, 2021 12:11 AM IST
മുംബൈ:രാജ്യത്തെ ഏപ്രിൽ മാസത്തെ വൈദ്യുത ഉപയോഗം മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 41 ശതമാനം ഉയർന്ന് 119.27 ബില്യണ്‍ യൂണിറ്റ് ആയി(ബിയു). വ്യവാസായമേഖലയിലെ ഉണർവിന്റെ അടയാളമായാണ് വൈദ്യുതോപയോഗത്തിലെ വർധനവിനെ സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. മുൻ വർഷം ഏപ്രിലിൽ 84.55 ബിയു ആയിരുന്നു വൈദ്യുത ഉപയോഗം.