ആർഐഎലിന് അറ്റാദായം 13,277 കോടി രൂപ
Friday, April 30, 2021 11:28 PM IST
മുംബൈ: മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ മുകേഷ് അംബാനി സാരഥ്യം വഹിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ(ആർഎഐൽ) അറ്റാദായം മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 108.36 ശതമാനം ഉയർന്ന് 13,277 കോടി രൂപയായി.
മുൻവർഷം ഇതേ ത്രൈമാസത്തിൽ 6348 കോടി രൂപയായിരുന്നു കന്പനിയുടെ അറ്റാദായം. ജനുവരി -മാർച്ച് കാലയളവിൽ കന്പനിയുടെ പ്രവർത്തന വരുമാനവും 11 ശതമാനം ഉയർന്ന് 1.54 ലക്ഷം കോടി രൂപയായി. മുൻവർഷം ഇത് 1.39 ലക്ഷം കോടി രൂപയായിരുന്നു. ഒരു ഓഹരിക്ക് ഏഴ് രൂപ എന്ന നിരക്കിൽ നിക്ഷേപകർക്കുള്ള ലാഭവിഹിതവും കന്പനി ഇന്നലെ പ്രഖ്യാപിച്ചു.