‘ഇന്ത്യൻ ജിഡിപി 10.2 ശതമാനം വളരും’
Wednesday, April 21, 2021 10:24 PM IST
മുംബൈ: ഇന്ത്യൻ ജിഡിപി 2021-22 ധനകാര്യവർഷത്തിൽ 10.2 ശതമാനം വളർച്ച കൈവരിക്കുമെന്നു വിപണി വിശകലന സ്ഥാപനമായ കെയർ റേറ്റിംഗ്സ്. നേരത്തെ ജിഡിപി 10.7 ശതമാനം മുതൽ 10.9 ശതമാനം വളരുമെന്നായിരുന്നു ഏജൻസിയുടെ പ്രതീക്ഷ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണു കെയർ റേറ്റിംഗ്സ് തങ്ങളുടെ വിലയിരുത്തൽ തിരുത്തിയത്.
വിവിധ സംസ്ഥാനങ്ങളിലുള്ള പ്രാദേശിക ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കോവിഡ് സംബന്ധിച്ച് ആളുകൾക്കുള്ള ഭീതിയുമെല്ലാം സാന്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.