ഇ​സാ​ഫ് ബാ​ങ്ക് ഓ​ഹ​രി​വില്പനയി​ലൂ​ടെ 162 കോ​ടി സ​മാ​ഹ​രി​ച്ചു
Monday, April 19, 2021 10:44 PM IST
കൊ​​​ച്ചി: മു​​​ന്‍​ഗ​​​ണ​​​നാ ഓ​​​ഹ​​​രി വി​​​ല്‍​പ​​​ന​​​യി​​​ലൂ​​​ടെ ഇ​​​സാ​​​ഫ് സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് 162 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​രു​​​ള്‍​പ്പെ​​​ടെ യോ​​​ഗ്യ​​​രാ​​​യ (എ​​​ച്ച്എ​​​ന്‍​ഐ) നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്കു വേ​​​ണ്ടി ആ​​​കെ 2.18 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ് മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നീ​​​ക്കി​​​വ​​​ച്ചി​​​രു​​​ന്ന​​​ത്.

75 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഓ​​​ഹ​​​രി വി​​​ല. 2020 സെ​​​പ്റ്റം​​​ബ​​​ര്‍ 30 ലെ ​​​ബു​​​ക്ക് വാ​​​ല്യൂ അ​​​നു​​​സ​​​രി​​​ച്ച് പ്രീ ​​​ഇ​​​ഷ്യു ഓ​​​ഹ​​​രി വി​​​ല 2.64 മ​​​ട​​​ങ്ങും പോ​​​സ്റ്റ് ഇ​​​ഷ്യു 2.45 മ​​​ട​​ങ്ങും ​ആ​​യി​​​രു​​​ന്നു.

2020-21 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം മൊ​​​ത്ത ബി​​​സി​​​ന​​​സി​​​ല്‍ 25.86 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 2021 മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം മൊ​​​ത്തം നി​​​ക്ഷേ​​​പം 28.04 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 9000 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. വാ​​​യ്പ​​​ക​​​ള്‍ 23.61 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 8417 കോ​​​ടി രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ ആ​​​കെ ബി​​​സി​​​ന​​​സ് 17,412 കോ​​​ടി രൂ​​​പ​​​യും ക​​​ട​​​ന്നു.


മു​​​ന്‍വ​​​ര്‍​ഷം ഇ​​​ത് 13,835 കോ​​​ടി ആ​​​യി​​​രു​​​ന്നു. ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട്, സേ​​​വിം​​ഗ്സ് അ​​​ക്കൗ​​​ണ്ട് 82 ശ​​​ത​​​മാ​​​ന​​​മെ​​​ന്ന വ​​​ള​​​രെ മി​​​ക​​​ച്ച വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ബാ​​​ങ്ക് 96 പു​​​തി​​​യ ഔ​​​ട്ട്‌​​ലെ​​​റ്റു​​​ക​​​ള്‍ തു​​​റ​​​ന്ന​​​തോ​​​ടെ ആ​​​കെ ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണം 550 ആ​​​യി. നി​​​ല​​​വി​​​ല്‍, 19 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ര​​​ണ്ട് കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഇ​​​സാ​​​ഫ് സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്കി​​​ന് സാ​​​ന്നി​​​ധ്യ​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.