മാരുതി കാറുകൾക്കു വില വർധന
Saturday, April 17, 2021 12:23 AM IST
മുംബൈ: വർധിച്ചു വരുന്ന നിർമാണച്ചെലവ് പരിഗണിച്ച് തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിക്കുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി. സെലാരിയോ, സ്വിഫ്റ്റ് എന്നീ മോഡലുകളൊഴികെ ബാക്കിയെല്ലാ മോഡലുകൾക്കും വിലവർധന ബാധകമാണ്. പരമാവധി 22,500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ശരാശരി വില വർധന 1.6 ശതമാനമാണ്(എക്സ് ഷോറൂം ഡൽഹി). വില വർധന പ്രാബല്യത്തിൽവന്നെന്നും കന്പനി അറിയിച്ചു.