വി​പ്രോ: അ​റ്റാ​ദാ​യ​ത്തി​ൽ 27.7% വ​ർ​ധ​ന
Friday, April 16, 2021 12:04 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ ഐ​​​ടി ക​​​​ന്പ​​​​നി​​​​യാ​​​​യ വി​​​​പ്രോ​​ നാ​​​​ലാം ത്രൈ​​​​മാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. മാ​​​​ർ​​​​ച്ചി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം മു​​​​ൻ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 27.7 ശ​​​​ത​​​​മാ​​​​നം വ​​​ർ​​​ധി​​​ച്ച് 2972 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 2326.1 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം. ജ​​​​നു​​​​വ​​​​രി- മാ​​​​ർ​​​​ച്ചി​​​​ലെ ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം 3.4 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 16,245.4 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.


മു​​​​ൻ​​​​വ​​​​ർ​​​​ഷം നാ​​​ലാം ത്രൈ​​​മാ​​​സ​​​ത്തി​​​ൽ15,711 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം. മാ​​​​ർ​​​​ച്ചി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷ​​​​ത്തെ ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യ​​​ത്തി​​​ലും 11 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​ന​​​യു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.