മലബാര്‍ ഗോള്‍ഡ് മംഗലാപുരം ഷോറൂം പുതിയ കെട്ടിടത്തിലേക്കു മാറ്റി
Monday, April 12, 2021 11:50 PM IST
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മംഗലാപുരത്തെ ഷോറൂം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. മംഗലാപുരം ഫാള്നിര് റോഡിലെ കരുണ പ്രൈഡ് ബില്‍ഡിംഗിലാണ് കൂടുതല്‍ സൗകര്യങ്ങളോടെ ഷോറൂം ആരംഭിച്ചത്.
ഷോറൂമിന്റെ ഉദ്ഘാടനം വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് നിര്‍വഹിച്ചു.
ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, റീജണല്‍ ഹെഡ് എം.പി. സുബൈര്‍, സോണല്‍ ഹെഡ് ഫില്‍സര്‍ ബാബു, എം.പി. ജാഫര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രണ്ടു നിലകളിലായി 12,000 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള ഷോറൂമില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.