ഭവനവായ്പ: പലിശനിരക്ക് ഉയർത്തിയിട്ടില്ലെന്ന് എസ്ബിഐ
Wednesday, April 7, 2021 11:38 PM IST
മുംബൈ: ഭവനവായ്പാ പലി ശ നിരക്ക് ഉയർത്തിയിട്ടില്ലെന്ന് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). ഉത്സവകാലവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന വായ്പാ ആനുകൂല്യങ്ങ ളുടെ കാലാവധി 2021 മാർച്ച് 31 ഓടുകൂടി അവസാനിച്ചതോ ടെ ഇളവുകൾ പിൻവലിക്കുകയായിരുന്നുവെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചു.
ഭവന വായ്പകൾക്ക് ബാങ്ക് നേരത്തെ ഈടാക്കിക്കൊണ്ടിരുന്ന 6.95 ശതമാനം പലിശ നിരക്ക് വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നുവെന്നും 6.70 ശതമാനം പലിശനിരക്ക് ഉത്സവകാല ഇളവ് മാത്രമായിരുന്നുവെന്നും ബാങ്ക് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ എസ്ബിഐ ഭവനവായ്പാ പലിശനിരക്ക് വർധിപ്പിച്ചു എന്ന നിലയിൽ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് ബാങ്ക് വിശദീകരണവുമായി രംഗത്തു വന്നത്.