സ്മാർട്ട്ഫോണ്‍ വിപണിയിൽനിന്ന് എൽജി പിൻമാറി
Tuesday, April 6, 2021 12:26 AM IST
ന്യൂഡൽഹി: സ്മാർട്ട് ഫോണ്‍ വിപണിയിൽനിന്ന് ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് കന്പനി യായ എൽജി പിന്മാറി. ആറ് വർഷത്തോളമായി 4.5 ബില്യണ്‍ ഡോളർ നഷ്ടമാണ് എൽജി സ്മാർട്ട്ഫോണ്‍ ഡിവിഷന് ഉണ്ടായതെന്നാണ് റിപ്പോർട്ട്. വളർച്ച യുള്ള മറ്റു മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കന്പനി യുടെ തീരുമാനം.
ഫോൺ വിപണിയിൽനിന്നു പിന്മാറുമെങ്കിലും നിലവിലെ ഉപഭോക്താക്കൾക്ക് എൽജി സേവനം ലഭ്യമാക്കുമെന്ന് എൽജി ഇലക്ട്രോണിക്സ് വിഭാഗം അറിയിച്ചിട്ടുണ്ട്.