ആപേ ഇലക്ട്രിക് എഫ് എക്സ് വാഹനങ്ങള്‍ വിപണിയില്‍
Friday, February 26, 2021 12:05 AM IST
കൊച്ചി: ആപേ ഇലക്ട്രിക് എഫ് എക്സ് ശ്രേണിയില്‍ പെട്ട ഇലക്ട്രിക് ചരക്ക്, യാത്രാ വാഹനങ്ങള്‍ പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിപണിയിലിറക്കി. 9.5 കിലോ വാട്ട് പവറുമായെത്തുന്ന ആപേ എക്സ്ട്രാ ഇലക്ട്രിക് എഫ് എക്സ് ഡെലിവറി വാനായും ചവറുകള്‍ കയറ്റിക്കൊണ്ടുപോകുന്നതിനും ഉപയോഗപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം വിപണിയിലെത്തിയിട്ടുള്ള ആപേ ഇ-സിറ്റി എഫ് എക്സ് ഓട്ടോ റിക്ഷ, കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആദായം ഉറപ്പുവരുത്തുന്നു.