ജിപിഎസ് വാഹന ട്രാക്കിംഗ് സംവിധാനം: ഉദ്ഘാടനം ഇന്ന്
Wednesday, February 17, 2021 12:16 AM IST
തിരുവനന്തപുരം: പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കും വിധം ജിപിഎസ് വാഹന ട്രാക്കിംഗ് മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തുന്നു. ഇതിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ഓൺലൈനിൽ നിർവഹിക്കും. വലിയതുറ സപ്ലൈകോ ഗോഡൗണിൽ നടക്കുന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ വിശിഷ്ടാതിഥിയായിരിക്കും.
ഭക്ഷ്യധാന്യം കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുതാര്യത ഉറപ്പാക്കാനും ജിപിഎസ് വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം സഹായിക്കും. ജിപിഎസ് സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ വാഹനങ്ങളുടെ കൃത്യമായ അവസ്ഥയും സ്ഥാനവും അറിയാൻ വകുപ്പിന് തത്സമയ എസ്എംഎസ് ലഭിക്കും.