എംസിഎക്സ് വഴിയുള്ള പരുത്തി വില്‍പ്പനയില്‍ വന്‍ വര്‍ധന
Thursday, January 21, 2021 12:07 AM IST
കൊച്ചി: മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ പരുത്തി (കോട്ടണ്‍) വില്‍പ്പനയില്‍ വന്‍ വര്‍ധന. 2019 ഡിസംബറില്‍ അവസാനിച്ച വാര്‍ഷിക കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 285 ശതമാനത്തിന്റെ അധിക വില്‍പ്പനയാണ് 2020ല്‍ ഇതേ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 2019 ഡിസംബര്‍ 31 ന് അവസാനിച്ച വാര്‍ഷിക കാലയളവില്‍ 3448.45 ടണ്‍ പരുത്തിയുടെ വില്‍പ്പനയാണ് എംസിഎക്സ് വഴി നടന്നിരുന്നത്. ഇത് 2020 ഡിസംബര്‍ 31 ന് 13642.50 ടണ്ണായി വര്‍ധിച്ചു.
ഡിസംബര്‍ മാസത്തില്‍ മാത്രം ദിനംപ്രതി ശരാശരി 61.58 കോടി രൂപയുടെ പരുത്തി വില്‍പ്പന എംസിഎക്സ് വഴി നടന്നിട്ടുണ്ട്.