സിഎസ്ബി ബാങ്കിന് 175.5 കോടി അറ്റാദായം
Wednesday, January 20, 2021 12:14 AM IST
കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 175.5 കോടി രൂപ അറ്റാദായമുണ്ടാക്കി. കഴിഞ്ഞ ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 53.1 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 28.1 കോടി രൂപയായിരുന്നു. ഒന്‍പതു മാസങ്ങളിലെ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 484.3 കോടിയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 173.6 കോടി രൂപയെ അപേക്ഷിച്ച് 179 ശതമാനം വര്‍ധന.
നടപ്പു സാമ്പത്തികവര്‍ഷ ത്തെ മൂന്നാം ത്രൈമാസത്തില്‍ 160.5 ശതമാനം വര്‍ധനയോടെ 182.4 കോടി രൂപയുടെ പ്രവര്‍ത്തനലാഭം കൈവരിച്ചിട്ടുണ്ട്. വായ്പകളില്‍നിന്നുള്ള വരുമാനം 10.72 ശതമാനത്തില്‍നിന്നു 10.98 ശതമാനത്തിലേക്ക് ഉയരുകയും നിക്ഷേപങ്ങളുടെ ചെലവ് 5.91 ശതമാനത്തില്‍നിന്ന് 4.91 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. മൊത്തം നിഷ്ക്രിയ ആസ്തി കഴിഞ്ഞ സെപ്റ്റംബര്‍ 30ലെ 387 കോടി രൂപയില്‍നിന്നു ഡിസംബര്‍ 31ന് 235 കോടി രൂപയിലേക്കു താഴ്ന്നതായും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആര്. രാജേന്ദ്രന് പറഞ്ഞു.