ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ സ​ഫാ​രി വീ​ണ്ടും വരുന്നു
Sunday, January 10, 2021 12:02 AM IST
കൊ​ച്ചി: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ഐ​ക്ക​ണി​ക് മോ​ഡ​ലാ​യ സ​ഫാ​രി വീ​ണ്ടും വി​പ​ണി​യി​ലെ​ത്തു​ന്നു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഗ്രാ​വി​റ്റാ​സ് എ​ന്ന കോ​ഡ് നെ​യി​മി​ന് കീ​ഴി​ലാ​യി​രി​ക്കും സ​ഫാ​രി​യു​ടെ മ​ട​ങ്ങി വ​ര​വ്. ബു​ക്കിം​ഗ് ഉ​ട​ന്‍ ആ​രം​ഭി​ക്കും.

ടാ​റ്റ സ​ഫാ​രി ര​ണ്ടു ദ​ശാ​ബ്ദ​ത്തോ​ളം ഇ​ന്ത്യ​ന്‍ എ​സ്‌​യു‌​വി വി​പ​ണി​യി​ല്‍ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു. മി​ക​ച്ച ഡി​സൈ​ന്‍, മൃ​ദു​ല​വും സു​ഖ​ക​ര​വു​മാ​യ ഇ​ന്‍റീ​രി​യ​ര്‍, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വൈ​വി​ധ്യം, കാ​ര്യ​ക്ഷ​മ​ത, ബ​ഹു​മു​ഖ​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്താ​ണ് ടാ​റ്റാ സ​ഫാ​രി​യെ ഒ​രു​ങ്ങു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.