കാതൽ മേഖലാ വ്യവസായ ഉത്പാദനം ചുരുങ്ങി
Thursday, October 29, 2020 11:14 PM IST
മുംബൈ: രാജ്യത്ത് സെപ്റ്റംബറിലെ കാതൽ മേഖലാ വ്യവസായ ഉത്പാദനത്തിൽ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 0.8 ശതമാനം ഇടിവ്.
ക്രൂഡ് ഓയിൽ- പ്രകൃതി വാതക ഉത്പാദനത്തിലുണ്ടായ വലിയ ഇടിവാണ് പ്രധാനമായും കാതൽ മേഖലാ വ്യവസായത്തിൽ ഇടിവുണ്ടാക്കിയത്. കൽക്കരി, വൈദ്യുതി, സ്റ്റീൽ എന്നിവയൊഴിച്ച് മറ്റെല്ലാ മേഖലകളിലും സെപ്റ്റംബറിൽ ഉത്പാദന ഇടിവാണുള്ളത്.
അതേസമയം ഓഗസ്റ്റിലെ 7.3 ശതമാനം ഇടിവിനേക്കാൾ മെച്ചപ്പട്ടത് വ്യവസായ മേഖല കോവിഡിനു മുന്പുള്ള തലത്തിലേക്ക് എത്തുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.