വി ഗാര്‍ഡ് രണ്ടാംപാദ വരുമാനത്തില്‍ മാറ്റമില്ല
Thursday, October 29, 2020 11:14 PM IST
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ സാമ്പത്തികഫലം പ്രഖ്യാപിച്ചു. അറ്റവരുമാനം മാറ്റമില്ലാതെ തുടരുന്നു. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റവരുമാനം 623 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേപാദത്തില്‍ 623.27 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ ഏകീകൃത അറ്റാദായം 12 ശതമാനം കുറഞ്ഞു 51.62 കോടി രൂപയായി.