അമേയ ആഭരണ ശേഖരവുമായി കല്യാൺ ജ്വല്ലേഴ്സ്
Tuesday, October 20, 2020 11:07 PM IST
കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്സ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഏറ്റവും പുതിയ അമേയ ആഭരണശേഖരം ഡിജിറ്റൽ വീഡിയോ പ്രചാരണത്തിലൂടെ വിപണിയിലിറക്കി. റൂബി, എമറാൾഡ്, പേൾ എന്നിവയ്ക്കൊപ്പം സ്വർണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിവ ഒത്തുചേർന്നതാണ് അമേയ ആഭരണശേഖരം.
300 കിലോ സ്വർണം സൗജന്യമായി നല്കുന്ന ആകർഷകമായ ഓഫറാണ് കല്യാണ്‍ ജ്വല്ലേഴ്സ് അവതരിപ്പിക്കുന്നതെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
അടുത്ത മാസം 30 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഉപയോക്താക്കൾക്ക് ഉടനടി റിഡീം ചെയ്യാൻ സാധിക്കുന്ന വൗച്ചറുകളും സ്വർണനാണയങ്ങളും സമ്മാനമായി നേടാം.
വൗച്ചറുകൾ തിരികെ നല്കുന്പോൾ ആഭരണങ്ങളുടെ പണിക്കൂലിയിൽ 20 മുതൽ 50 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം വരെയും ഇളവ് ലഭിക്കും.