അഗ്രി-ബിസിനസ് എക്സ്പോ സമാപിച്ചു
Tuesday, October 20, 2020 12:29 AM IST
കൊച്ചി: നാലു ദിവസമായി ഓണ്‍ലൈനില്‍ നടന്നുവരുന്ന അഗ്രി-ബിസിനസ് എക്സ് പോ 2020 സമാപിച്ചു. സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി ഇന്ത്യയിലെ ഉഗാണ്ട അംബാസഡര്‍ ഗ്രേസ് അക്കെല്ലോ പങ്കെടുത്തു.
ഇന്ത്യയില്‍നിന്നുള്ള കാര്‍ഷികോപകരണങ്ങള്‍ക്കും കാര്‍ഷികോത്പന്ന സംസ്കരണ ഉപകരണങ്ങള്‍ക്കും സംയുക്തസംരംഭങ്ങള്‍ക്കും ഉഗാണ്ടയില്‍ വന്‍ വളര്‍ച്ചാ സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 6000-ത്തിലേറെ പേർ ww.agriexpo. coeve nto.in എന്ന സൈറ്റില്‍ നടന്ന മേള സന്ദര്‍ശിച്ചതായി മേളയുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.