സംസ്ഥാനങ്ങൾക്ക് 6195 കോടിയുടെ കേന്ദ്രസഹായം
Wednesday, August 12, 2020 12:24 AM IST
മുംബൈ: റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ, സംസ്ഥാനങ്ങൾക്കു നൽകിവരുന്ന പ്രതിമാസ വിഹിതത്തിന്റെ ഭാഗമായി 6195 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. തുക സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു സഹായകരമാകുമെന്നു ധനമന്ത്രാലയം അറിയിച്ചു.
കേരളത്തിന് 1276 കോടിയും ഹിമാചൽ പ്രദേശിന് 952 കോടിയും പഞ്ചാബിന് 638 കോടിയും ആസാമിന് 631 കോടിയുമാണു ലഭിക്കുക.
15-ാം ധനകാര്യ കമ്മീഷന്റെ ശിപാർശപ്രകാരം കേന്ദ്രസർക്കാർ ഏപ്രിലിലാണു സംസ്ഥാനങ്ങൾക്ക് പ്രതിമാസ വിഹിതം നൽകാൻ തുടങ്ങിയത്.