വിപണിയിൽ കാളക്കുതിപ്പ്
Wednesday, August 5, 2020 12:25 AM IST
മുംബൈ: ഓഹരിവിപണിയിലെ കരടിവാഴ്ചയ്ക്ക് താത്കാലിക വിരാമം. സെൻസെക്സ് 748 പോയിന്റ് ഉയർന്ന് 37,688ലും നിഫ്റ്റി 203 പോയിന്റ് ഉയർന്ന് 11,095 ലും വ്യാപാരം അവസാനിപ്പിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുക്കി, ബജാജ്, ആക്സിസ് ബാങ്ക്. ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഇന്നലെ പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേസമയം ടെക് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, അൾട്ര സെംകോ, ഇൻഫോസിസ് എന്നിവ പിന്നോട്ടുപോയി. അമേരിക്കയുടെ ജൂലൈയിലെ വ്യവസായ ഉത്പാദനം വർധിച്ചതായുള്ള റിപ്പോർട്ടും മറ്റും ആഗോള വിപണിയിലുണ്ടാക്കിയ ഉണർവ് ആണ് പ്രധാനമായും രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. ഏഷ്യൻ വിപണികളും നേട്ടത്തിലായിരുന്നു.