ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് 431 കോടി ലാഭം നേടി
Friday, July 31, 2020 11:36 PM IST
കൊച്ചി: പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ ചോളമണ്ഡലം ഇന്വെസ്റ്റ്മെന്റിനു 2020 -2021 വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 431 കോടി രൂപയുടെ ലാഭം. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ 314 കോടിയുടെ ലാഭത്തില്‍നിന്നു 37 ശതമാനം വളര്‍ച്ച നേടി.
ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാനം നാലു ശതമാനം വളര്‍ച്ചയോടെ 2,114 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 2,030 കോടിയായിരുന്നു.