കൊറോണ "കവച്' പോളിസിയുമായി കനറാ ബാങ്ക്
Friday, July 31, 2020 11:36 PM IST
കൊച്ചി: കനറാ ബാങ്ക് കൊറോണ ‘കവച്’ പോളിസി അവതരിപ്പിച്ചു. ഐആര്‍ഡിഎയുടെ നിര്‍ദേശപ്രകാരമാണ് കോവിഡ് ചികിത്സ ചെലവ് നേരിടാനുള്ള പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി പുറത്തിറക്കിയത്.
ന്യൂ ഇന്ത്യ അഷ്വറന്‍സ്, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ്, എച്ച്ഡിഎഫ്സി ഇആര്‍ജിഒ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എന്നീ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സഹകരണത്തോടെയാണ് കൊറോണ കവച് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.