നഷ്ടം നേരിട്ട് ഇൻഡിഗോയും
Wednesday, July 29, 2020 10:36 PM IST
മുംബൈ: ഇൻഡിഗോ എയർ ലൈൻസിന്റെ മാതൃ കന്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ജൂണിൽ അവസാനിച്ച ത്രൈമാസത്തിലെ തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടു.
2844.3 കോടി രൂപയുടെ അറ്റ നഷ്ടമാണ് നടപ്പുധനകാര്യ വർഷത്തിലെ ആദ്യപാദത്തിൽ കന്പനി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1203.1 കോടി രൂപ അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണിത്. കന്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 91.9 ശതമാനം താണ് 766.7 കോടി രൂപയായി. വിമാനസർവീസ് നിറുത്തിവച്ചതുമൂലം ഒന്നാം പാദത്തിൽ വിമാനക്കന്പനികൾക്കെല്ലാംതന്നെ നഷ്ടം നേരിടുമെന്നാണ് വിലയിരുത്തൽ.