വിപണിയിൽ ഉയർച്ച
Wednesday, July 29, 2020 12:26 AM IST
മുംബൈ: ഓട്ടോ- ഐടി വിഭാഗം കന്പനികളുടെ പിൻബലത്തിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 558.22 പോയിന്റ് ഉയർന്ന് 38492.95ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 168.75 പോയിന്റ് നേട്ടത്തോടെ 11300.55 ലും.അൾട്രാ സെംകോ. കൊട്ടക് ബാങ്ക്, ടിസിഎസ്, എംആൻഡ്എം, മാരുതി, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ എന്നീ കന്പനികളാണ് സെൻസെക്സ് നിരയിലെ പ്രധാനനേട്ടക്കാർ. അതേസമയം, ഐസിഐസിഐബാങ്ക്, നെസ്ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ഐടിസി എന്നിവ പിന്നോട്ടുപോയി.