എയർഇന്ത്യയുടെ 100% ഓഹരികളും ഇനി എൻആർഎെ നിക്ഷേപകർക്ക് സ്വന്തമാക്കാം
Wednesday, July 29, 2020 12:26 AM IST
മുംബൈ: വിദേശ നിക്ഷേപ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി.എയർഇന്ത്യയുടെ 100 ശതമാനം ഓഹരികളും എൻആർഎെ (നോൺ റെസിഡന്റ് ഇന്ത്യൻ)കൾക്കു സ്വന്തമാക്കാവുന്ന തരത്തിലുള്ള ഭേദഗതിയാണ് അധികൃതർ ചട്ടങ്ങളിൽ വരുത്തിയിരിക്കുന്നത്.
കന്പനിയുടെ സ്വകാര്യവത്കരണ നടപടികൾ സുഗമമാക്കുന്നതിനുവേണ്ടി, എൻആർഐ നിക്ഷേപകർക്ക് മുഴുവൻ ഓഹരിപങ്കാളിത്തവും നൽകികൊണ്ട് വിദേശനിക്ഷേപ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനു കഴിഞ്ഞ മാർച്ചിൽ കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. നേരത്തെ എൻആർഎെ നിക്ഷേപകർക്ക് എയർഇന്ത്യയുടെ 49 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനേ അനുമതിയുണ്ടായിരുന്നുള്ളൂ.