ഇന്ധന വിലവർധന തടയാനുള്ള നടപടികൾ ഇനിയും വൈകരുത്: ശക്തികാന്ത ദാസ്
Monday, July 27, 2020 10:55 PM IST
ന്യൂഡൽഹി: തുടർച്ചയായി ഉണ്ടാവുന്ന ഇന്ധന വില വർധന തടയുന്നതിന് നടപടി സ്വീകരിക്കാൻ സർക്കാർ വൈകരുതെന്ന് റിസർവ് ബാങ്ക് ഗവർണർ ശശികാന്ത ദാസ്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സാന്പത്തിക മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ റിസർവ് ബാങ്ക് നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡസ്ട്രി ചേംബർ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കൂടുതൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം യോഗത്തിൽ അടിവരയിട്ടു പറഞ്ഞു. പ്രത്യേകിച്ച് മഹാമാരിയുടെ കാലത്ത് കൂടുതൽ വ്യവസായങ്ങളും ഊർജം പകരേേണ്ടതും അടിസ്ഥാന സൗകര്യ വികസനത്തിനാണെന്നും അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. നീതി ആയോഗിന്റെ വിലയിരുത്തൽ പ്രകാരം അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഇന്ത്യക്ക് 4.5 ട്രില്യൺ ഡോളർ നിക്ഷേപം ആവശ്യമാണെന്ന വിവരവും അദ്ദേഹം കൂടിക്കാഴ്ചയിൽ വ്യവസായികളെ ഒാർമപ്പെടുത്തി.