കൈയയച്ച് വി​ദേ​ശനി​ക്ഷേ​പ​ക​ർ
Monday, July 27, 2020 12:27 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

വി​​ദേ​​ശ​നി​​ക്ഷേ​​പ​​ക​​രു​​ടെ തി​​രി​​ച്ചു​വ​​ര​​വ് ഓ​​ഹ​​രി ഇ​​ൻ​​ഡെ​​ക്സു​​ക​​ളു​​ടെ തി​​ള​​ക്കം വ​​ർ​ധി​പ്പി​​ച്ചെ​ങ്കി​​ലും ആ ​​പി​​ന്തു​​ണ​​യി​​ൽ അ​​ധി​​ക​നാ​​ൾ വി​​ശ്വാ​​സം അ​​ർ​​പ്പി​​ക്കാ​​നാ​​വു​​മോ ? ക​​ഴി​​ഞ്ഞ കു​​റ​​ച്ചു​ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ദേ​​ശ​ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രെ ഇ​​ന്ത്യ​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ച്ച ഘ​​ട​​ക​​മെ​​ന്താ​​ണ്, ഇ​​വി​​ടെ പ്ര​​ത്യ​​കി​​ച്ച് പു​​തു​​താ​​യി ഒ​​ന്നും സം​​ഭ​​വി​​ച്ചി​​ല്ല, ആ​​കെ ഉ​​ണ്ടാ​​യ​​തു കോ​​വി​​ഡ് ബാ​​ധി​​ത​​രു​​ടെ വ​ർ​ധ​ന​യാ​ണ്. കോ​​ർ​​പറേ​​റ്റ് മേ​​ഖ​​ല​​യി​​ൽ​നി​​ന്നു​​ള്ള ത്രൈ​​മാ​​സ റി​​പ്പോ​​ർ​​ട്ടു​​ക​​ളെ​​ത്തി​​യെ​​ങ്കി​​ലും അ​​വ​​യൊ​​ന്നു​​മ​​ല്ല ഫ​​ണ്ടു​​ക​​ളു​​ടെ മ​​ന​​സി​​ൽ. ഡോ​​ള​​ർ സൂ​​ചി​​ക ത​​ള​​രു​​ക​​യാ​​ണ്, കൈ​​വ​​ശ​​മു​​ള്ള യു​എ​​സ് നാ​​ണ​​യം എ​​വി​​ടെ​​യെ​​ങ്കി​​ലും നി​​ക്ഷേ​​പി​​ച്ചി​​ല്ലെ​ങ്കി​​ൽ ന​​ഷ്ട​സാ​​ധ്യ​​ത ഉ​​യ​​രു​ം. ഇ​ത് ഒ​​ഴി​​വാ​​ക്കാ​​ൻ അ​​വ​​ർ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി പു​​തി​​യ ബാ​​ധ്യ​​ത​​ക​​ൾ ഏ​റ്റെ​​ടു​​ക്കു​​ക​​യാ​​ണ്.

വി​​ദേ​​ശ​ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ ഏ​​ക​​ദേ​​ശം 7800കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ക​​ഴി​​ഞ്ഞ​​വാ​​രം വാ​​ങ്ങി. ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ 5323കോ​​ടി രൂ​​പ​​യു​​ടെ വി​​ൽ​​പ്പ​​ന ന​​ട​​ത്തി.
ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി ഇ​​ൻ​​ഡെ​ക്സു​​ക​​ൾ ആ​​റാം വാ​​ര​​ത്തി​​ലും ത​​മ്പു​​രാ​​ൻ പ​​ട്ടം നി​​ല​​നി​​ർ​​ത്തു​​ക​​യാ​​ണ്. നി​​ഫ്റ്റി 292 പോ​​യി​​ന്‍റും സെ​​ൻ​​സെ​​ക്സ് 1109 പോ​​യി​​ന്‍റും ഉ​​യ​​ർ​​ന്നു. ഒ​​രു മാ​​സ​​ത്തി​​നി​​ടെ എ​​ൻ​എ​​സ്ഇ 888 ​പോ​​യി​​ന്‍റും ബി​എ​​സ്‌​ഇ 3260 ​പോ​​യി​​ന്‍റും ക​​യ​​റി. അ​​തേ​സ​​മ​​യം ജൂ​​ൺ പ​​തി​​ന​​ഞ്ചി​​നു​ശേ​​ഷം സെ​​ൻ​​സെ​​ക്സ് 4348 പോ​​യി​ന്‍റും നി​​ഫ്റ്റി 1222 പോ​​യി​ന്‍റും വാ​​രി​ക്കൂ​ട്ടി. എ​​ല്ലാ​​ത്തി​​ലും ഉ​​പ​​രി മാ​​ർ​​ച്ചി​​ലെ ത​​ക​​ർ​​ച്ച​​യി​​ൽ​നി​​ന്നും ര​​ണ്ട് ഇ​​ൻ​​ഡെ​​ക്സു​​ക​​ളും 50 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു.

10,901ൽ​നി​​ന്ന് തു​​ട​​ങ്ങി​​യ പ്ര​​യാ​​ണം നി​​ഫ്റ്റി​​യെ 11,239വ​​രെ എ​​ത്തി​​ച്ചെ​​ങ്കി​​ലും വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ൾ സൂ​​ചി​​ക 11,194 പോ​​യി​​ന്‍റി​ലാ​​ണ്. നി​​ർ​​ണാ​​യ​​ക പ്ര​​തി​​രോ​​ധ​​ങ്ങ​​ൾ പ​​ല​​തും ത​​ക​​ർ​​ക്കാ​​നാ​​യ​​തു ബു​​ൾ ഇ​​ട​​പാ​​ടു​​കാ​​ർ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​ർ​​ന്നു. മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച ര​​ണ്ടാം പ്ര​​തി​​രോ​​ധ​​മാ​​യ 11,169നു ​മു​​ക​​ളി​​ൽ വ്യാ​​പാ​​രാ​​ന്ത്യം നി​​ഫ്റ്റി​ക്ക് ഇ​​ടം ക​​ണ്ട​​ത്താ​​നാ​​യ​​തു നേ​​ട്ട​​മാ​​യി വി​​ല​​യി​​രു​​ത്താം. ഈ​​വാ​​രം 11,304-11,414 പോ​​യി​​ന്‍റ് ല​​ക്ഷ്യ​​മാ​​ക്കി നി​​ഫ്റ്റി സ​​ഞ്ച​​രി​​ക്കാം. 11,018-10,842 പോ​​യി​​ന്‍റി​ൽ സ​​പ്പോ​​ർ​​ട്ടു​​ണ്ട്. ഡെ​​റി​​വേ​​റ്റീ​​വ് മാ​​ർ​​ക്ക​​റ്റി​​ൽ വ്യാ​​ഴാ​​ഴ്ച ജൂ​​ലൈ സീ​​രീ​​സ് സെ​​റ്റി​​ൽ​​മെ​​ന്‍റാ​ണ്.

നി​​ഫ്റ്റി​​യു​​ടെ മ​​റ്റു സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഡെ​​യ്‌​ലി, വീ​​ക്ക്​​ലി ചാ​​ർ​​ട്ടു​​ക​​ളി​​ൽ സൂ​​പ്പ​​ർ ട്രെ​ൻ​​ഡ്, പാ​​രാ​​ബോ​​ളി​​ക് എ​​സ്എ​ആ​​ർ എ​​ന്നി​​വ ബു​​ള്ളി​​ഷാ​​ണ്. ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്റ്റോ​​ക്കാ​​സ്റ്റി​​ക് ആ​​ർ​എ​സ് ഐ ​​എ​​ന്നി​​വ ഓ​​വ​​ർ​ബോ​​ട്ട് മേ​​ഖ​​ല​​യി​​ലാ​​ണ്.


ബോം​​ബെ സെ​​ൻ​​സെ​​ക്സ് 38,000ന്‍റെ തി​​ള​​ക്ക​​ത്തി​​ലാ​​ണ്. ബി​എ​​സ്ഇ​യി​​ൽ വെ​​ള്ളി​​യാ​​ഴ്ച ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്ന മൊ​​ത്തം ഓ​​ഹ​​രി​​ക​​ളി​​ൽ 1053 എ​​ണ്ണ​​ത്തി​​ന്‍റെ നി​​ര​​ക്ക് ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ 1553 ഓ​​ഹ​​രി​​ക​​ൾ​ക്കു തി​​രി​​ച്ച​​ടി​ നേ​​രി​​ട്ടു. 1511ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല​​യി​​ൽ മാ​​റ്റം സം​​ഭ​​വി​​ച്ചി​​ല്ല.

സെ​​ൻ​​സെ​​ക്സ് 37,020ൽ​നി​​ന്നു 38,235 പോ​​യി​​ന്‍റ്‌​വ​​രെ ക​​യ​​റി​​യെ​​ങ്കി​​ലും ക്ലോ​​സിം​ഗി​ൽ 38,129ലാ​​ണ്. ഈ​​വാ​​രം ആ​​ദ്യ​ക​​ട​​മ്പ 38,514ലാ​​ണ്. നി​​ഫ്റ്റി ഫ്യൂ​​ച്ച​​റി​​ലെ സെ​​റ്റി​​ൽ​​മെ​​ന്‍റ് വേ​​ള​​യി​​ൽ സെ​​ൻ​​സെ​​ക്സി​​നു 38,899ലെ ​​പ്ര​​തി​​രോ​​ധം ത​​ക​​ർ​​ക്കാ​​നാ​​യാ​​ൽ 38,949വ​​രെ മു​​ന്നേ​​റാം. എ​​ന്നാ​​ൽ ആ​​ദ്യ പ്ര​​തി​​രോ​​ധ​​ത്തി​​ൽ ആ​​ടിയുല​​ഞ്ഞാ​​ൽ 37,464ലേ​​ക്കും തു​​ട​​ർ​​ന്ന് 36,799ലേ​​ക്കും തി​​രു​​ത്ത​​ലി​​നു ശ്ര​​മി​​ക്കാം.

ഒ​​രു മാ​​സ​​മാ​​യി ഡോ​​ള​​ർ പ്ര​​മു​​ഖ നാ​​ണ​​യ​​ങ്ങ​​ൾ​​ക്കു​മു​​ന്നി​​ൽ ത​​ള​​രു​​ക​​യാ​​ണ്. ഡോ​​ള​​റി​​ന്‍റെ ദു​​ർ​​ബ​​ലാ​​വ​​സ്ഥ മ​​റി​​ക​​ട​​ക്കാ​​ൻ വി​​ക​​സ്വ​​ര രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ഫ​​ണ്ടു​​ക​​ൾ പ​​ണ​​മൊ​​ഴു​​ക്ക് വ​​ർ​​ധി​​പ്പി​​ച്ചു. 2003-2007 കാ​​ല​​യ​​ള​​വി​​ലും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു.

ഏ​​താ​​നും ആ​​ഴ്ച​​ക​​ളി​​ൽ ഇ​​ന്ത്യ​​യി​​ലേ​​ക്ക് വി​​ദേ​​ശ ​ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ പ​​ണം ഒ​​ഴു​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ലും ഇ​​തേ​കാ​​ര​​ണ​​മാ​​ണ്. ഡോ​​ള​​ർ സൂ​​ചി​​ക മാ​​ർ​​ച്ചി​​ലെ 102 പോ​​യി​​ന്‍റി​​ൽ​നി​​ന്ന് ഇ​​തി​​ന​​കം 94.34 പോ​​യി​​ന്‍റാ​യി. ഡോ​​ള​​ർ സൂ​​ചി​​ക​​യ്ക്ക് 92.96ൽ ​​താ​​ങ്ങ് പ്ര​​തീ​​ക്ഷി​​ക്കാം. വി​​നി​​മ​​യ​വി​​പ​​ണി​​യി​​ൽ രൂ​​പ​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ നി​​ല​​വി​​ലെ 74.76ൽ​നി​​ന്നു 74.20വ​​രെ ശ​​ക്തി​​പ്രാ​​പി​​ക്കാം.

സ്വ​​ർ​​ണ​വി​​ല 2011നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി 1907 ഡോ​​ള​​ർ വ​​രെ ക​​യ​​റി. ന്യൂ​​യോ​​ർ​​ക്കി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം വാ​​ര​​വും സ്വ​​ർ​​ണം മി​​ക​​വി​​ലാ​​ണ്. ട്രോ​​യ് ഔ​​ൺ​​സി​​ന് 1902 ഡോ​​ള​​റി​​ൽ എ​​ത്തി​​യ സ്വ​​ർ​​ണ​​ത്തി​​ന് 1935 ഡോ​​ള​​റി​​ലും 1968 ഡോ​​ള​​റി​​ലും പ്ര​​തി​​രോ​​ധ​​മു​​ണ്ട്. വി​​പ​​ണി​​യു​​ടെ താ​​ങ്ങ് 1840 ഡോ​​ള​​റി​​ലാ​​ണ്. എം​സി​എ​​ക്സി​​ൽ സ്വ​​ർ​​ണ​വി​​ല 50,936 രൂ​​പ​വ​​രെ ഉ​​യ​​ർ​​ന്നശേ​​ഷം ക്ലോ​​സി​​ംഗിൽ 50,010ലാ​​ണ്. സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഈ​​വാ​​ര​​വും നേ​​ട്ടം നി​​ല​​നി​​ർ​​ത്താം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.