എച്ച്ഡിഎഫ്സിയിലെ നിക്ഷേപം വിറ്റഴിച്ചു ചൈനീസ് ബാങ്ക്
Friday, July 10, 2020 11:28 PM IST
മുംബൈ: എച്ച്ഡിഎഫ്സിയുടെ ഓഹരികൾ ചൈനയുടെ സെൻട്രൽ ബാങ്ക് വിറ്റൊഴിഞ്ഞതായി റിപ്പോർട്ട്. ഒരു ശതമാനമെങ്കിലും ഓഹരികൾ കൈവശം വച്ചിരിക്കുന്നവരെ ഉൾപ്പെടുത്തി ഏല്ലാ ത്രൈമാസ അവസാനങ്ങളിലും കന്പനികൾ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണു നിയമം.
ഇതനുസരിച്ച് ജൂണ്‍ അവസാനം എച്ച്ഡിഎഫ്സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ (പിബിഒസി)പേര് കാണാത്തതാണ് റിപ്പോർട്ടുകൾക്ക് അടിസ്ഥാനം. മാർച്ച് അവസാനം എച്ചഡിഎഫ്സിയുടെ 1.01 ശതമാനം ഓഹരികൾ പിബിഒസി സ്വന്തമാക്കിയിരുന്നു.