ജൂണിലെ ജി​എ​സ്ടി വ​​​​രു​​​​മാ​​​​നം 90,917 കോ​​​​ടി രൂപ
ജൂണിലെ ജി​എ​സ്ടി വ​​​​രു​​​​മാ​​​​നം  90,917 കോ​​​​ടി രൂപ
Wednesday, July 1, 2020 11:07 PM IST
മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം മാ​​​​സ​​​​ത്തി​​​​ലും രാ​​​​ജ്യ​​​​ത്തെ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ടി​​​​വ്. 90,917 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ ജൂ​​​​ണി​​​​ൽ ല​​​​ഭി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ൽ ല​​​​ഭി​​​​ച്ച തു​​​​ക​​​​യേ​​​​ക്കാ​​​​ൾ 9 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​ണി​​​​ത്. അതേസമയം ഏപ്രിൽ, മേയ് മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ‌ ജിഎസ്ടി വരുമാനം മെച്ചപ്പെട്ടു.

മേ​​​​യി​​​​ൽ 62,009 കോ​​​​ടി രൂ​​​​പ​​​​യും ഏ​​​​പ്രി​​​​ലി​​​​ൽ 32,294 കോ​​​​ടി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സാ​​​​വ​​​​കാ​​​​ശം ന​​​​ല്കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ല​​​​രും മു​​​​ൻ​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ റി​​​​ട്ടേ​​​​ണ്‍ ജൂ​​​​ണി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തു മുൻമാസങ്ങളേക്കാൾ വരുമാനം കിട്ടാൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ഇ​​​​തി​​​​നു പു​​​​റ​​​​മേ ലോ​​​​ക്ക് ഡൗ​​​​ണി​​​​ലു​​​​ണ്ടാ​​​​യ നേ​​​​രി​​​​യ ഇ​​​​ള​​​​വും സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി.​ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഈ​​ധ​​ന​​കാ​​ര്യ വ​​ർ​​ഷം ഏ​​പ്രി​​ൽ- ജൂ​​ണ്‍ ത്രൈ​​മാ​​സ​​ത്തി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം 59 ശ​​ത​​മാ​​ന​​മാ​​ണ് കു​​റ​​ഞ്ഞ​​ത്.


സി​​​​ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 18,980 കോ​​​​ടി​​​​ രൂ​​​​പ​​​​യും എ​​​​സ്ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 23,970 കോടി രൂ​​​​പ​​​​യും സം​​​​യോ​​​​ജി​​​​ത ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ 40,302 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. കോ​​​​ന്പ​​​​ൻ​​​​സേ​​​​ഷ​​​​ൻ സെ​​​​സ് -7665 കോ​​​​ടി രൂ​​​​പ. പ​​​​ഞ്ചാ​​​​ബ്, ച​​​​ണ്ഡി​​​​ഗ​​​​ഢ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്.​​​, ബി​​​​ഹാ​​​​ർ, ആ​​​​സാം, ആ​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, തെ​​​​ലു​​​​ങ്കാ​​​​ന, ക​​​​ർ​​​​ണാ​​​​ട​​​​ക തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ജൂ​​​ണി​​​ലെ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.