സ്വര്‍ണവില കുറഞ്ഞു
Tuesday, June 30, 2020 11:44 PM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 4475 രൂപയും പവന് 35800 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ശനിയാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ച് ഗ്രാമിന് 4490 രൂപയും പവന് 35920 രൂപയുമെന്ന പുതിയ ഉയരത്തിലെത്തിയിരുന്നു.