ഫിൻകെയർ ഫിനാൻസ് ബാങ്കും മാക്സ് ബുപയും സഹകരിക്കും
Saturday, June 27, 2020 10:22 PM IST
കൊച്ചി: ഡിജിറ്റൽ ബാങ്കായ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും പ്രമുഖ ആരോഗ്യ പരിരക്ഷ സേവനദാതാവായ മാക്സ് ബുപ ആരോഗ്യ ഇൻഷ്വറൻസും തമ്മിൽ ഇൻഷ്വറൻസ് കരാറായി. ഡിജിറ്റൽ രീതിയിലുള്ള ആരോഗ്യ പരിരക്ഷ പദ്ധതികൾ ബാങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങൾക്കിണങ്ങുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ മാക്സ് ബുപ നൽകും.