കാതൽമേഖല 38.1 ശ​ത​മാ​നംഇടിഞ്ഞു
Saturday, May 30, 2020 12:14 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ലി​ൽ കാ​ത​ൽ​മേ​ഖ​ലാ വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം 38.1 ശ​ത​മാ​നം ഇ​ടി​ഞ്ഞു. കോ​വി​ഡ് മൂ​ലം പ്ര​ഖ്യാ​പി​ച്ച സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​ലാ​യി​രു​ന്നു ഏ​പ്രി​ൽ. മാ​ർ​ച്ചി​ൽ 6.5 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ടി​വ്. ഇ​ത്ര​വ​ലി​യ ത​ക​ർ​ച്ച മു​ന്പു​ണ്ടാ​യി​ട്ടി​ല്ല.

പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ളി​ലെ ഇ​ടി​വ് ശ​ത​മാ​ന​ത്തി​ൽ. ബ്രാ​ക്ക​റ്റി​ൽ മാ​ർ​ച്ചി​ലെ ഇ​ടി​വ്. സ്റ്റീ​ൽ 83.9(24.1), സി​മ​ന്‍റ് 86(25.1), ക്രൂ​ഡ് ഓ​യി​ൽ 6.4(5.5), റി​ഫൈ​ന​റി ഉ​ത്പ​ന്ന​ങ്ങ​ൾ 24.2(0.5), വൈ​ദ്യു​തി 22.8(8.2), പ്ര​കൃ​തി​വാ​ത​കം 19.9(15.1), രാ​സ​വ​ളം 4.5(11.9), ക​ൽ​ക്ക​രി 15.5(4).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.