ഓഹരികൾ ചാഞ്ചാടി
Thursday, May 21, 2020 10:20 PM IST
മുംബൈ: ഉയരാൻ ശ്രമിക്കുന്പോഴും ഓഹരിവിപണിയെ പല ഘടകങ്ങളും പിന്നോട്ടു വലിക്കുന്നു. ഇന്നലെ സെൻസെക്സ് 31,188.79 പോയിന്റ് വരെ കയറിയിട്ട് 250 പോയിന്റോളം താഴോട്ടു പോന്നു.
കോവിഡിന്റെ പ്രത്യാഘാതത്തെ ചൊല്ലിയുള്ള ആശങ്കകളും യുഎസ്- ചൈന വാണിജ്യയുദ്ധ വിഷയങ്ങളും ഇപ്പോഴും വിപണിയെ അലട്ടുന്നു.
സെൻസെക്സ് 114.29 പോയിന്റ് (0.37 ശതമാനം) കയറി 30,932.9ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 39.7 പോയിന്റ് കയറി 9106.25ലെത്തി.
രൂപ ഇന്നലെ അല്പം നേട്ടമുണ്ടാക്കി. ഡോളറിനു 19 പൈസ താണ് 75.61 രൂപയായി.
ക്രൂഡ് ഓയിൽ വില ദിവസവും ചെറിയ തോതിൽ കയറുകയാണ്. ബ്രെന്റ് ഇനം വീപ്പയ്ക്ക് 37 ഡോളറിനു സമീപത്തായി. നേരത്തേ ബ്രെന്റിൽനിന്ന് ഏറെ താഴെയായിരുന്ന ഡബ്ലുടിഐ ഇനം 34 ഡോളറിനു മുകളിലേക്കു കയറി.