മഹാലക്ഷ്മി സിൽക്സ് തുറന്നു
Thursday, May 21, 2020 10:20 PM IST
കോട്ടയം: ലോക്ക് ഡൗണിനുശേഷം മഹാലക്ഷ്മി സിൽക്സിന്റെ തിരുവല്ല, മുത്തൂർ, ഏറ്റുമാനൂർ ഷോറൂമുകൾ തുറന്നു പ്രവർത്തനം തുടങ്ങി. സർക്കാർ നിർദേശപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചാണു പ്രവർത്തനം.
ഷോറൂമുകൾ പൂർണമായും അണുവിമുക്തമാക്കി. ബ്രോഡ്സ്പെക്ട്രം സ്റ്റെറിലൈസേഷൻ, സാനിറ്റൈസർ, മാസ്കുകൾ എന്നിവയുൾപ്പെടെ അണുനശീകരണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ഷോറൂമുകളിൽ ക്രമീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കസ്റ്റമേഴ്സ് എല്ലാവരും മാസ്ക് ധരിക്കണമെന്നും തെർമൽ സ്ക്രീനിംഗിന് വിധേയരാകണമെന്നും ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കണമെന്നും മാനേജ്മെന്റ് നിർദേശിച്ചു.