ഓഹരികൾ ഉണർവിൽ
Wednesday, May 20, 2020 11:58 PM IST
മുംബൈ: കൂടുതൽ സഹായ പദ്ധതികൾ ധനമന്ത്രാലയം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും നല്ല കന്പനി ഫലങ്ങളും ഓഹരി വിപണിയെ സഹായിച്ചു. സെൻസെക്സ് 622.44 പോയിന്റ് (2.06 ശതമാനം) ഉയർന്ന് 30.818.61 ലെത്തി. നിഫ്റ്റി 187.45 പോയിന്റ് (2.11 ശതമാനം) കയറി 9066.55-ൽ ക്ലോസ് ചെയ്തു.
അമേരിക്കൻ വിപണിയിൽ തലേദിവസമുണ്ടായ ക്ഷീണം ഇന്ത്യ പരിഗണിച്ചില്ല. യൂറോപ്പിന്റെ തുടക്കവും നഷ്ടത്തിലായിരുന്നു.
ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്കു 36 ഡോളറിലേക്ക് ഉയർന്നു. സ്വർണവിലയും കൂടി. ട്രോയ് ഔൺസി (31.1 ഗ്രാം) ന് 1745 ഡോളറിനു മുകളിലായി വില. ഇപ്പോഴത്തെ നിലയ്ക്കു പോയാൽ 1921 ഡോളറിന്റെ 2011-ലെ റിക്കാർഡ് മറികടക്കുമെന്നു പലരും കരുതുന്നു.