ക​ന​റാ ബാ​ങ്ക് പ​ലി​ശനി​ര​ക്ക് കു​റ​ച്ചു
ക​ന​റാ ബാ​ങ്ക്  പ​ലി​ശനി​ര​ക്ക് കു​റ​ച്ചു
Tuesday, April 7, 2020 11:59 PM IST
കൊ​​​ച്ചി: ക​​​ന​​​റാ ബാ​​​ങ്കി​​​ന്‍റെ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ലെ ഇ​​​ള​​​വ് ഇ​​​ന്ന​​​ലെമു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്നു. എ​​​ല്ലാ വാ​​​യ്പ​​​ക​​​ളു​​​ടെ​​​യും എം​​​സി​​​എ​​​ല്‍​ആ​​​ര്‍ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു​​​പ്ര​​​കാ​​​രം ഒ​​​രു വ​​​ര്‍​ഷം കാ​​​ല​​​യ​​​ള​​​വു​​​ള്ള വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശനി​​​ര​​​ക്ക് 0.35 ശ​​​ത​​​മാ​​​ന​​​വും, ആ​​​റു മാ​​​സ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലു​​​ള്ള​​​വ 0.30 ശ​​​ത​​​മാ​​​ന​​​വും കു​​​റ​​​യും.

മൂ​​​ന്ന്, ഒ​​​രു മാ​​​സക്കാല​​​യ​​​ള​​​വു​​​കളുള്ള വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശനി​​​ര​​​ക്ക് യ​​​ഥാ​​​ക്ര​​​മം 0.20, 0.15 ശ​​​ത​​​മാ​​​ന​​​മാ​​​കും. ഇ​​​തോ​​​ടെ എ​​​ല്ലാ എം​​​സി​​​എ​​​ല്‍​ആ​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത വാ​​​യ്പ​​​ക​​​ളു​​​ടെ​​​യും പു​​​തി​​​യ പ​​​ലി​​​ശനി​​​ര​​​ക്ക് 7.50 ശ​​​ത​​​മാ​​​ന​​​ത്തി​​​നും 7.85 ശ​​​ത​​​മാ​​​ന​​​ത്തി​​​നു​​​മി​​​ട​​​യി​​​ലാ​​​യി​​​രി​​​ക്കും. റീ​​​പ്പോ അ​​​ധി​​​ഷ്ഠി​​​ത വാ​​​യ്പ​​​ക​​​ളു​​​ടെ നി​​​ര​​​ക്ക് 8.05 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍​നി​​​ന്ന് 7.30 ശ​​​ത​​​മാ​​​ന​​​മാ​​​യും വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.