സ്വർണവില പവനു 400 രൂപ വർധിച്ചു
Saturday, March 28, 2020 11:58 PM IST
കൊച്ചി: സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുന്നതിനിടെ സ്വർണവിലയിൽ വർധന. ഗ്രാമിന് 50 രൂപയും പവനു 400 രൂപയും ഇന്നലെ വർധിച്ചു. ഇതോടെ സ്വർണവില ഗ്രാമിനു 3,950 രൂപയും പവന് 31,600 രൂപയുമായി. കഴിഞ്ഞ ആറിനു ഗ്രാമിനു 4,040 രൂപയും പവനു 32,320 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാർഡ് വില.