കോവിഡ്: വായ്പ നിഷ്ക്രിയ ആസ്തിയാക്കാനുള്ള സമയം നീട്ടണമെന്നു ടി.എൻ. പ്രതാപൻ എംപി
Tuesday, March 24, 2020 11:28 PM IST
ന്യൂഡൽഹി: കോവിഡ്-19 വ്യാപനം മൂലം പ്രതിസന്ധി നേരിടുന്ന സാമ്പത്തിക മേഖലയിൽ സർക്കാർ എടുത്തിരിക്കേണ്ട കരുതലുകളുടെ ഭാഗമായി ബാങ്കിംഗ് മേഖലയിൽ വായ്പകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കാനുള്ള കാലാവധി നീട്ടണമെന്നു ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു കേന്ദ്ര ധനകാര്യമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും കത്തു നൽകി. വായ്പകൾ കുടിശികയായതിന്റെ 90 ദിവസം കഴിഞ്ഞാണു സാധാരണഗതിയിൽ വായ്പകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക. കോവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ ഇത് 180 ദിവസമെങ്കിലും ആക്കണമെന്നാണ് ആവശ്യം.
ഈ ആനുകൂല്യം സഹകരണ മേഖലയ്ക്കുകൂടി ഉറപ്പു വരുത്തണം. നേരത്തേ നോട്ടുനിരോധന കാലത്തും ഇത്തരത്തിൽ കാലാവധി നീട്ടിയിരുന്നുവെന്ന് എംപി ചൂണ്ടിക്കാട്ടി.