പാരഷൂട്ട് അഡ്വാൻസ്ഡ് ഹെയർ ഓയിൽ അവതരിപ്പിച്ചു
Tuesday, March 24, 2020 11:28 PM IST
മുംബൈ: മുൻനിര കേശ-ചർമ സംരക്ഷണ സേവന ദാതാക്കളായ മാരികോയുടെ പാരഷൂട്ട് അഡ്വാൻസ്ഡ് ഹെയർ ഓയിൽ ചലച്ചിത്രതാരം അനു സിത്താര അവതരിപ്പിച്ചു.
പാരഷൂട്ട് അഡ്വാൻസ്ഡിന്റെ പരസ്യചിത്രമായ മേരേ ബാൽ മേരേ ജാനിലെ നായികയും അനു സിത്താരതന്നെ. മാരികോയുടെ മികച്ച ഉത്പന്നങ്ങളിൽ ഒന്നായ പാരഷൂട്ട് അഡ്വാൻസ്ഡ് ഹെയർ ഓയിൽ വെളിച്ചെണ്ണയുടെയും വൈറ്റമിൻ ഇയുടെയും നറുമണത്തിന്റെയും മിശ്രിതമാണ്. മുടിയിഴകൾക്കാവശ്യമായ പരിചരണമാണ് പുതിയ ഹെയർ ഓയിൽ ലഭ്യമാക്കുന്നതെന്നും കന്പനി പറഞ്ഞു.