ഗൂഗിൾ എെഒ കോണ്‍ഫറൻസ് റദ്ദാക്കി
Saturday, March 21, 2020 11:23 PM IST
സാൻഫ്രാൻസിസ്കോ: കൊറോണ വ്യാപകമായ പശ്ചാത്തലത്തിൽ തങ്ങളുടെ എെഒ കോണ്‍ഫറൻസ് പൂർണമായി റദ്ദാക്കിയതായി ടെക് വന്പൻ ഗൂഗിൾ. കോൺഫറൻസ് മേയ് 12 മുതൽ 14 വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആപ്ഡവലപ്പേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടി റദ്ദാക്കുകയാണെന്നും ഓണ്‍ലൈൻ ഈവന്റായി മാത്രം പരിപാടി നടത്തുമെന്നും ഈ മാസം ആദ്യം കന്പനി അറിയിച്ചിരുന്നു.
എന്നാൽ, കൊറോണയിൽ ഒട്ടുമിക്ക രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലായതോടെയാണ് പരിപാടി ഓണ്‍ലൈനായി നടത്താനുള്ള തീരുമാനവും കന്പനി ഉപേക്ഷിച്ചത്. ഗൂഗിളിന്റെ വിവിധ സോഫ്റ്റ്വേർ അപ്ഡേറ്റുകൾ. ഫീച്ചറുകൾ, പുതുസുരക്ഷാ ക്രമീകരണങ്ങൾ, പുതിയ നയപ്രഖ്യാപനം തുടങ്ങിയവയൊക്കെ അവതരിപ്പിക്കുന്ന, വർഷാവർഷം നടത്തുന്ന വിപുലമായ പരിപാടിയാണ് എെഒ കോണ്‍ഫറൻസ്.