വിജയീഭവ അലുംമ്നി ബിസിനസ് സമ്മിറ്റും അവാർഡ് നിശയും നടന്നു
Friday, February 28, 2020 12:25 AM IST
കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ 2013-ൽ ആരംഭിച്ച പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീഭവ അലുംമ്നി (വിബിഎ) സംഘടിപ്പിച്ച വിജയീഭവ അലുംമ്നി ബിസിനസ് സമ്മിറ്റും അവാർഡ് നിശയും ഗ്രാൻഡ് ഹയാത്ത് കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുഖ്യാതിഥിയായും ഐഡി ഫ്രഷ് സിഇഒ പി.സി മുസ്തഫ വിശിഷ്ടാതിഥിയായും പങ്കെടുത്തു.
എട്ടു സെഷനിലായി വികെസി ഗ്രൂപ്പ് ഡയറക്ടർ അബ്ദുൾ റസാഖ്, ആത്മീയഗുരു മോഹൻജി, സന്ദീപ ഹോട്ടൽ ശൃംഖലയുടെ ഡയറക്ടർ പട്രീഷ്യ നാരായണൻ, വർമ ആൻഡ് വർമ സീനിയർ പാർട്ണർ വി. സത്യനാരായണൻ തുടങ്ങി 12 പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.
കെ.സി. ജഗദീപ്, കെ.കെ. അനോഷ്, എം.എ. മുഹമ്മദ് ഷഫീഖ്, അനൂപ് വൃന്ദ, ജൂലി സോണി, അജിത് രാജേന്ദ്രൻ, സയ്യിദ് സുഹൈർ, പ്രേമി വർഗീസ്, ജിബു ജോണ് എന്നീ ഒന്പത് വിബിഎ അംഗങ്ങൾക്ക് ബിസിനസ് രംഗത്തെ മികവിനുള്ള നവരത്ന അവാർഡുകളും പി.സി. മുസ്തഫയ്ക്ക് വിബിഎ ഇൻസ്പിരേഷണൽ അവാർഡും സമ്മാനിച്ചു.വിബിഎയുടെ 600-ലേറെ വരുന്ന അംഗങ്ങൾക്കു പുറമേ മുൻകൂട്ടി നൂറിലേറെ സംരംഭകരും ബിസിനസ് സമ്മിറ്റിലും അവാർഡ് നിശയിലും പങ്കെടുത്തു.
സ്റ്റാർട്ടപ്പ് നിലയിൽനിന്നുയർന്ന് ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച് മൂന്നു മുതൽ 15 വർഷം വരെ പൂർത്തിയാക്കിയ നവസംരംഭകരുടെ കൂട്ടായ്മയാണ് വിബിഎ. കൂടുതൽ വിവരങ്ങൾക്ക് :ഫോണ് 94474 58853