പിഎഫ് പെൻഷൻ: ജീവൻ പ്രമാൺ എന്നും സമർപ്പിക്കാം
Sunday, February 23, 2020 12:00 AM IST
ന്യൂഡൽഹി: പിഎഫ് പെൻഷൻകാർക്ക് വർഷത്തിൽ ഏതുസമയവും ജീവൻ പ്രമാൺ പത്ര (ജീവിച്ചിരിക്കുന്നതിനു സാക്ഷ്യപത്രം) സമർപ്പിക്കാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ചട്ടങ്ങളിൽ ഇതിനായി മാറ്റംവരുത്തി.
നവംബർ മാസത്തിലേ സമർപ്പിക്കാവൂ എന്ന വ്യവസ്ഥ മാറ്റി. എന്നു സമർപ്പിച്ചാലും അന്നു മുതൽ ഒരുവർഷം ഇതിനു സാധുതയുണ്ടാകും.ആധാർ നന്പർ ഉപയോഗിച്ചാണ് ഡിജിറ്റൽ ജീവൻ പ്രമാൺ പത്രയ്ക്കുവേണ്ടി ബയോമെട്രിക് പരിശോധന നടത്തുന്നത്. ഇപിഎഫ്ഒ ഓഫീസുകൾ, പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ എന്നിവയിലെവിടെയെങ്കിലും ഇതു നടത്താം.
ഉമംഗ് ആപ്പ് ഉപയോഗിച്ചോ കോമൺ സർവീസ് സെന്റർ വഴിയോ നടത്തുന്നതിനും സധിക്കും.