ബോയിംഗിനു നഷ്‌ടം
ബോയിംഗിനു നഷ്‌ടം
Thursday, January 30, 2020 12:10 AM IST
ന്യൂ​യോ​ർ​ക്ക്: വി​മാ​ന​നി​ർ​മാ​ണ ക​ന്പ​നി​യാ​യ ബോ​യിം​ഗി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം 63.6 കോ​ടി ഡോ​ള​ർ (4520 കോ​ടി രൂ​പ) ന​ഷ്‌​ടം. 1997-നു ​ശേ​ഷം ഇ​താ​ദ്യ​മാ​ണ് ക​ന്പ​നി​ക്ക് വാ​ർ​ഷി​ക​ന​ഷ്‌​ടം ഉ​ണ്ടാ​കു​ന്ന​ത്. ബോ​യിം​ഗ് 737 മാ​ക്സി​ന്‍റെ ത​ക​രാ​റാ​ണ് ക​ന്പ​നി​ക്ക് പ്ര​ഹ​ര​മാ​യ​ത്.

ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സം 100 കോ​ടി ഡോ​ള​ർ (7100 കോ​ടി രൂ​പ) ന​ഷ്‌​ടം വ​ന്ന​താ​ണ്. മു​ൻ ത്രൈ​മാ​സ​ങ്ങ​ളി​ലെ ലാ​ഭം ത​ട്ടി​ക്കി​ഴി​ച്ച​പ്പോ​ഴാ​ണ് വാ​ർ​ഷി​ക ന​ഷ്‌​ടം കു​റ​ഞ്ഞ​ത്.
ബോ​യിം​ഗ് 737 മാ​ക്സ് ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടു വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്നു മാ​ക്സ് വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ചു. 920 കോ​ടി ഡോ​ള​റി​ന്‍റെ അ​ധി​ക​ച്ചെ​ല​വി​ലാ​ണ് അ​വ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.