ഫുഡ് ടെക് കേരള പ്രദർശനം 28
Saturday, January 25, 2020 11:29 PM IST
കൊച്ചി: പത്താമത് ഫുഡ്ടെക് കേരള പ്രദർശനം ഈ മാസം 30 മുതൽ ഫെബ്രുവരി ഒന്നു വരെ എറണാകുളം ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ നടക്കും. ദേശീയ കന്പനികളും സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളും ഭക്ഷ്യ, കാർഷികോത്പന്ന സംസ്കരണ മേഖലയിലുള്ള ചെറുകിട സ്ഥാപനങ്ങളും പങ്കെടുക്കും.
വ്യവസായ വകുപ്പിന്റെ പവലിയനും മേളയിൽ ഉണ്ടാകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെബിഐപി), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫീഷറീസ് ടെക്നോളജി (സിഐഎഫ്ടി), ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ്സ് എന്നിവയുടെ സഹകരണത്തോടെ ക്രൂസ് എക്സ്പോസ് ആണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.