ദേശ് കി ഭാഷാ പ്രചാരണവുമായി ടിക്ടോക്
Saturday, January 25, 2020 11:29 PM IST
തൃശൂർ: ഇന്ത്യയുടെ 71-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്ടോക് അവതരിപ്പിച്ച ദേശ് കി ഭാഷ, പ്രചാരണ പരിപാടിക്ക് 415 ദശലക്ഷം പ്രേക്ഷകർ.
ഹ്രസ്വരൂപ മൊബൈൽ വീഡിയോ പരിപാടികളിൽ മുൻനിരയിലുള്ള ടിക്ടോക് റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ചു വിപുലമായ പ്രചാരണ പരിപാടികൾക്കു രൂപം നല്കിയിട്ടുണ്ട്.
ദേശ് കി ഭാഷാ പരിപാടി ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതിഫലനം കൂടിയാണ്. 200 ദശലക്ഷം വരുന്ന ടിക്ടോക് ഉപയോക്താക്കൾക്കു നാളെവരെ സ്വന്തം ഭാഷയിൽ റിപ്പബ്ലിക് ദിനാശംസകൾ അയയ്ക്കാം.
ഇന്ത്യയുടെ ചരിത്രവും ഇന്ത്യയെപ്പറ്റിയുള്ള വിജ്ഞാനവും സംബന്ധിച്ചു ഹ്രസ്വമായ ഇൻ-ആപ്പ് ക്വിസുകളും ടിക്ടോക് സംഘടിപ്പിക്കും. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിനു കൂടുതൽ പ്രാധാന്യം നല്കിയുള്ള പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്.