വ്യാജപ്രചാരണം: അസറ്റ് ഹോംസ് നിയമനടപടിക്ക്
Saturday, January 25, 2020 1:31 AM IST
കൊച്ചി: ദക്ഷിണേന്ത്യയിലെ മുൻനിര ബിൽഡറായ അസറ്റ് ഹോംസിന്റെ വിവിധ പദ്ധതികളെ സംബന്ധിച്ചു സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കന്പനി നിയമനടപടികൾ ആരംഭിച്ചു. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ്, സൈബർ പോലീസ് ഉൾപ്പെടെയുള്ള അധികാരികൾക്കാണ് പരാതി നൽകിയിരിക്കുന്നതെന്ന് അസറ്റ് ഹോംസ് മാനേജ്മെന്റ് അറിയിച്ചു.
ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നവരുടെയും വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്നുവെന്നു സംശയിക്കുന്നവരുടെയും പേരുവിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്. വിപണി വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിൽ സുതാര്യമായും സമയബന്ധിതമായും പ്രവർത്തിക്കുന്ന അസറ്റ് ഹോംസ് പോലുള്ള സ്ഥാപനങ്ങളെ വേട്ടയാടാൻ സാമൂഹ്യവിരുദ്ധരായ ചിലർ കച്ചകെട്ടി ഇറങ്ങിയിരിക്കയാണെന്നും അസറ്റ് ഹോംസിന്റെ വാർത്താക്കുറിപ്പിൽ ആരോപിച്ചു.