ഓഹരികൾ താഴോട്ട്
Tuesday, January 21, 2020 11:50 PM IST
മുംബൈ: ഇന്ത്യയുടെ വളർച്ചത്തോത് താഴോട്ടുപോയെന്ന ഐഎംഎഫ് റിപ്പോർട്ടും കന്പനികളുടെ മോശപ്പെട്ട ത്രൈമാസ ഫലങ്ങളും ഓഹരികളെ തുടർച്ചയായ മൂന്നാം ദിവസവും താഴ്ത്തി.
നിഫ്റ്റി 54.7 പോയിന്റ് (0.45 ശതമാനം) താണ് 12,169.85 ലെത്തി. സെൻസെക്സ് 205.1 പോയിന്റ് (0.49 ശതമാനം) താണ് 41,323.81 ലെത്തി. ചൈനയിലെ കൊറോണ വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്കു പടർന്നതും ആറാമതൊരാൾ വൈറസ് മൂലം മരിച്ചതും ഏഷ്യൻ ഓഹരിസൂചികകളെ തളർത്തിയിരുന്നു.