ചലനാത്മകതയിൽ ഇന്ത്യ 76-ാമത്
Tuesday, January 21, 2020 12:03 AM IST
ദാവോസ്: സാമൂഹ്യ ചലനാത്മകതയിൽ ഇന്ത്യ 76-ാം സ്ഥാനത്ത്. 82 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ തീരെ താഴ്ന്ന നില.
ലോക സാന്പത്തിക ഫോറ(ഡബ്ള്യുഇഎഫ്)മാണ് ഈ പട്ടിക തയാറാക്കിയത്. ഇന്നലെ തുടങ്ങിയ ലോക സാന്പത്തിക ഉച്ചകോടിയുടെ സംഘാടകരാണു ഫോറം.
സാമൂഹ്യ-സാന്പത്തിക പശ്ചാത്തലം എന്തായാലും ശേഷിക്കനുസരിച്ച നേട്ടമുണ്ടാക്കാൻ അവസമുണ്ടോ എന്നു വിലയിരുത്തുന്നതാണു സാമൂഹ്യ ചലനാത്മകതാ സൂചിക (സോഷ്യൽ മൊബിലിറ്റി ഇൻഡെക്സ്). ഇതാദ്യമാണ് ഇത്തരമൊരു പട്ടിക.
നോർഡിക് രാജ്യങ്ങളാണ് സൂചികയിൽ മുന്നിൽ. ഡെന്മാർക്ക് ഒന്നാമത്. 2. നോർവേ, 3-ഫിൻലൻഡ്, 4-സ്വീഡൻ, 5-ഐസ്ലാൻഡ് എന്നിങ്ങനെ അടുത്ത സ്ഥാനങ്ങൾ. യൂറോപ്പിൽനിന്നാണ് തുടർന്നുള്ള സ്ഥാനക്കാർ. 6-നെതർലൻഡ്സ്, 7-സ്വിറ്റ്സർലൻഡ്, 8-ഓസ്ട്രിയ, 9-ബെൽജിയം, 10-ലക്സംബൂർഗ് എന്നിങ്ങനെ.അമേരിക്ക-27-ഉം ബ്രിട്ടൻ 21-ഉം ചൈന 45-ഉം സ്ഥാനത്താണ്.